Thirumeshayen - Immanuel Henry

102 Views
Published

Song Title : Thirumeshayen
Vocals : Immanuel Henry
Lyrics : Pastor Prem Kumar (Amboori) - Doha
Music : Ashly Mathew
Orchestration / Music Programing : Blemin Babu
Violin : Francis Xavier
Flute : Jijin Raj
Mix and Mastering : Nikhil Freddy’s AVG
Shoot & Edit : Don Valiyavelicham
Associate Editor : Martin Parackan
Light Unit : Abhi Ettumanoor
Studios :- Freddy's AVG Cochin | The Z-Studio
| BB Production Studio | D-Movies Production Studio
Special Thanks to :- Divine New Life Fellowship - Doha | Dr. Blesson Memana.
Produced By :- Christ in Me Productions

https://www.facebook.com/dmusicsonline/
https://www.facebook.com/Don-Valiyave...
https://www.facebook.com/don.grace.3760

Sent Your Reviews To : +919605924549

തിരുമേശ എൻ കണ്ണിന്മുന്നിൽ
ഹൃദയം തകർന്നു ഞാൻ കാണും
ക്രൂശിലെൻപേർക്കായി ജീവനെ തന്നതും
യാഗമായി തീർന്നതും നാഥാ

തകരുന്നുവോ നിൻ മേനി
ഒഴുകുന്നുവോ തിരുചോര
ക്രൂശിലെൻപേർക്കായി ജീവനെ തന്നല്ലോ
യാഗമായി തീർന്നല്ലോ നാഥാ
(തിരുമേശ എൻ..)
അപ്പം നുറുക്കിയ രാത്രി
മുന്തിരി നീരും പകർന്നു
നിങ്ങൾക്കായ് ജീവനെ നല്കുമെൻ മാംസവും
പുതുനിയമത്തിൻ നിണവും
(തിരുമേശ എൻ..)
ഗദസമനാപോലും വിതുമ്പി
നിൻ രോദനത്തിന്റെയൊപ്പം
രക്തം വിയർത്തഭയ യാചന ചെയ്തതും
എൻ പേർക്കതെ എൻ പേർക്കായ്
(തിരുമേശ എൻ..)
സുന്ദരസൂന ശരീരം
ഉഴവുചാൽ പോലെ തകർത്തു
ചാട്ടവാറടിയാൽ മുൾകിരീടത്താൽ
അയ്‌യോ ഇതെത്രയോ ദോഷം
(തിരുമേശ എൻ..)
ഘോരമാം മരകുരിശേന്തി
ക്രുരമാം പീഡ സഹിച്ചു
കാൽവരി ഗിരിയിൽ കള്ളന്മാർ നടുവിൽ
കാരിരുംബാണിമേൽ തൂങ്ങി
(തിരുമേശ എൻ..)

Category
Malayalam Songs Songs
Be the first to comment